Menu

ഗണിതം മധുരം

0 Comment


കണക്ക് പരീക്ഷ ലളിതമാക്കാന്‍ ഗോപീകൃഷ്ണന്‍ മാഷ് തയ്യാറാക്കിയ പഠനവിഭവങ്ങളാണ് ഇവ.മാഷിന്റെ വാക്കുകളിലേക്ക്… “ഈ വർഷത്തെ പരിശീലനം പൂർത്തിയാക്കി SSLC പരീക്ഷ പത്താം തീയ്യതി തുടങ്ങുകയായി. ഇനി പരമാവധി പേരെ വിജയിപ്പിക്കുക , പരമാവധി  A+ നേടിക്കൊടുക്കുക എന്ന ഉദ്ദേശത്തോടെയുള്ള അവസാനവട്ട മിനുക്കുപണികൾ ആണ് ബാക്കി.അതെല്ലാം കുട്ടികൾ സ്വയം ചെയ്യേണ്ട പ്രവർത്തിയാണെന്നതാണ് സത്യം . പക്ഷെ പിന്നോക്കക്കാരിൽ പിന്നോക്കക്കാർക്ക് നമ്മെ ഇനിയും വേണം. തലേ ദിവസങ്ങളിൽ അവർ ചെയ്യേണ്ട കഠിന പരിശീലത്തിന് ഒരു പിന്തുണ എന്ന നിലയിൽ ഞാൻ കണക്കാക്കുന്ന കുറച്ച് വീഡിയോകൾ അയച്ചു കഴിഞ്ഞു. വൃത്തങ്ങൾ , സൂചക സംഖ്യകൾ എന്നിവയിലെ അടിസ്ഥാന ചോദ്യങ്ങളും ആശയങ്ങളും വീണ്ടും വീണ്ടും ഓർമ്മപ്പെടുത്തുവാനും തുടർന്ന് ചെയ്യിക്കാനും ഉതകുന്ന മൂന്ന്  വീഡിയോകൾ കൂടി അയക്കുന്നു….. ഉപകാരപ്പെടുമെങ്കിൽ സന്തോഷം മാത്രം …..”