കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇലകള്‍ പച്ച എന്ന സംഘടനയുടെ ട്രസ്റ്റിയായ എഞ്ചിനീയര്‍ മനോജ് സര് മാത്സ്ബ്ലോഗിന്റെ ഏറ്റവുമടുത്ത ഒരു സുഹൃത്താണ്. യഥാര്‍ത്ഥ ക്ലാസ്റൂം അനുഭവം ലഭിക്കുവാന്‍ സഹായിക്കുന്നതെന്ന് അദ്ദേഹവും ഉപയോഗിച്ചുനോക്കിയ ആയിരങ്ങളും അഭിപ്രായപ്പെടുന്ന ഒരു കിടിലന്‍ ആപ്പാണ് ‘My Study Park’എന്ന പേരില്‍ അവര്‍ പുറത്തിറക്കിയിരിക്കുന്നത്. പൊതുവിദ്യാലയങ്ങളിലേയും സിബിഎസ്സിയിലേയും കുട്ടികള്‍ക്കായി അവരുടെ ഗണിതപുസ്തകത്തിലെ എല്ലാ അധ്യായവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരള സിലബസിലെ ആറുമുതല്‍ പത്തുവരെയും സിബിഎസ്സി ഒമ്പത് പത്ത് ക്ലാസുകാരെയും പരിഗണിച്ചിട്ടുണ്ട്. പാഠപുസ്തകത്തിലെ ആശയങ്ങളെ വിശദീകരിക്കുന്നുണ്ട്. അവയെ അടിസ്ഥാനമാക്കിയുള്ള […]
Category: ആപ്പ് ഗണിതം മധുരം മികവ്