2018-19 വര്‍ഷത്തെ ഒ.ഇ.സി വിഭാഗം വിദ്യാര്‍ത്ഥികളുടെ പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യ വിതരണത്തിന്, ജൂണ്‍ 30നു മുന്നേ കൈറ്റിന്റെ സ്കോളര്‍ഷിപ്പ് പോര്‍ട്ടലിലൂടെ ഓണ്‍ലൈന്‍ ഡാറ്റാ എന്‍ട്രി നടത്തണം. സര്‍ക്കുലര്‍ കണ്ടിരിക്കുമല്ലോ? ഗവണ്മെന്റ്, എയ്ഡഡ്, അംഗീകാരമുള്ള അണ്‍എയ്ഡഡ് സ്കൂളുകളിലെ ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ഒഇസി വിഭാഗക്കാര്‍ക്കും , പിന്നെ ഒഇസി ആനുകൂല്യം ലഭിക്കുന്ന ഒബിസി വിഭാഗക്കാര്‍ക്കും മാത്രമേ അപേക്ഷിക്കാന്‍ അര്‍ഹതയുള്ളൂ. ജാതി സംബന്ധിച്ച് സംശയം ഉണ്ടെങ്കില്‍ ജാതി സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടതാണ്.വിദ്യാലയങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് തുക […]
Category: lumpsom grant OEC സ്കൂളുകള്‍ക്ക് സ്കോളര്‍ഷിപ്പ്